പ്രകൃതി
ഭംഗികൊണ്ട് വശ്യമനോഹരമായ കായലോരത്ത് തിരുനെല്ലൂര്‍ മഹല്ല് വാസികളുടെ
അഭിമാനമായി ജുമാഅത്ത് പള്ളി തല ഉയര്‍ത്തി നില്ക്കുന്നു.300 ലേറെ
വര്‍ഷത്തെ പഴക്കമുള്ള ഇടുകാവില്‍ പള്ളി കാലക്രമേണ ഇടേയില്‍ പള്ളി
എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.കേരളീയ തച്ചുശാസ്ത്രവും ,പരമ്പരാഗത
ഇസ്ലാമിക ശില്പ ചാതുരിയും ഇഴചേര്‍ന്ന ഈ പരിശുദ്ധ ഭവനം 1969 ല്‍
പുനര്‍ നിര്‍മ്മിക്കപ്പെട്ടു.മുന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി
മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
ആധുനികവും പരമ്പരാഗതവുമായ രീതികള്‍ സമന്വയിപ്പിച്ച് കൊണ്ട് 2007ല്‍
നവീകരിക്കപ്പെട്ടു.ബഹു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്
ഉദ്ഘാടനം ചെയ്തത്.കാലപ്പഴക്കത്തിന്റെ പോറലുകള്‍ ഒന്നും ഏല്ക്കാതെ പഴയകാല
ചരിത്രത്തിന്റെ ബാക്കി പത്രമായി പ്രൌഢിയോടെ നില്‍ക്കുകയാണ് പള്ളി മിമ്പര്‍
(പ്രസംഗ പീഠം )ഗതകാല ചരിത്രത്താളുകളില്‍ നിന്ന് നമുക്ക് കിട്ടിയ അനര്‍ഘ
നിധിയാണ് ഈ കവിത തുളുമ്പുന്ന പ്രസംഗ പീഠം. ഇസ്ലാമിക പഠനത്തിന് പള്ളി
ദര്സ്സുകള് മാത്രം അവലംബിച്ചിരുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ
തുടക്കത്തില്‍ തന്നെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ വളരെ
വിപുലമായ ദര്‍സ്സ് നിലവിലുണ്ടായിരുന്നു. ഇടുകാവില്‍ പള്ളി ദര്സ്സില്
നിന്നും പടിച്ചു വളര്‍ന്ന പ്രശസ്തരും പ്രഗല്ഭരും വിവിധ പ്രസ്ഥാനങ്ങളിലും
സംഘങ്ങളിലും പ്രശോഭിക്കുന്നവരാണ്. പുരാതന കാലം മുതല്‍ അത്യന്താധുനിക പുലരി
വരെ തിരുനെല്ലൂര്‍ മഹല്ലിന് വേണ്ടി അശ്രാന്തം അധ്വാനിച്ചവരുടെ പട്ടിക
വളരെ ദീര്‍ഘമുള്ളതാണ്.അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍
മറഞ്ഞുപോയിരിക്കുന്നു. മഹല്ലിന്റെ പരിചാരക സാരഥ്യം വഹിച്ച സകലരേയും
ഇത്തരുണത്തില്‍ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും
ചെയ്യുന്നു.
..............തിരുനെല്ലൂര്‍ മഹല്ലിലെ മസ്ജിദുകള്‍
..............
2007 തിരുനെല്ലൂര്‍ ജുമാ മസ്ജിദ് പുനരുദ്ധാരണാനന്തര ഉദ്ഘാടനം
സ്വാദിഖലി ഷിഹാബ് തങ്ങള്‍
..............
1947 ല്‍ മഞ്ഞിയില്‍ മാമദ് ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.
2010 ല്‍ പുനര്‍ നിര്‍മ്മാണം നടത്തി.
2013 മഞ്ഞിയില്‍ പള്ളി ത്ഖ്വ മസ്ജിദ് എന്ന് പുനര്‍ നാമകരണം
ഹൈദറലി ഷിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
..............
1950 ല്‍ തിരുനെല്ലൂര്‍ സെന്റര്‍ മസ്ജിദ്
..............
1970 ല്‍ മുള്ളന്തറ മസ്ജിദ്
..............
1990 കുന്നത്തെ സിദ്ദീഖുല്‍ അക്ബര്‍ മസ്ജിദ്.
..............
2012 സലഫി മസ്ജിദ്