നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 21 March 2017

അവസരോചിതമായ ഇടപെടല്‍

രാജാധിരാജനായ ലോക രക്ഷിതാവിനെ ഊട്ടാനും ഉടുപ്പിക്കാനും കുടിപ്പിക്കാനും സന്ദര്‍‌ശിക്കാനും സമാശ്വാസം പകരാനും തമ്പുരാന്റെ പാവം പ്രജകള്‍ക്ക്‌ സാധ്യമല്ല.അവന്റെ രാജാധിപത്യത്തില്‍ അണുമണി പ്രവേശനാനുമതിയും അസം‌ഭവ്യം.

എന്നാല്‍ കരുണാമയനായ തമ്പുരാന്റെ സജ്ജനങ്ങളായ വിനീത ദാസന്മാരുടെ സഹജ ഭാവത്തെ സഹാനുഭുതിയെ സ്‌നേഹ സാന്ത്വന വായ്‌പിനെ ആവോളം പ്രചോദിപ്പിക്കുന്ന ഒരു വിശുദ്ധ വചനമുണ്ട്‌.അഥവാ ഖുദുസിയ്യായ ഹദീഥ്‌.അതിന്റെ ഹൃസ്വമായ സാരാംശം മാത്രം സാന്ദര്‍‌ഭികമായി സൂചിപ്പിക്കാം.

അല്ലാഹുവിന്റെ പ്രീതി കാം‌ക്ഷിച്ച്‌ തന്റെ സഹജരെ സേവിക്കനുള്ള  അവസരങ്ങളിലൂടെ അക്ഷരാര്‍‌ഥത്തില്‍ പരമ കാരുണ്യവാനായ കരുണാവാരിധിയെ തന്നെ സഹായിക്കാനും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള സുവര്‍‌ണ്ണാവസരമാണത്രെ സം‌ജാതമാകുന്നത്.ഒന്നു കൂടെ വ്യക്തമാക്കിയാല്‍ ആത്മാര്‍‌ഥ സ്വഭാവമുള്ള ഒരു വിശ്വാസി തിരിച്ചറിയപ്പെടുന്നത്‌ അവന്റെ/അവളുടെ ജനസമ്പര്‍‌ക്കവും തദനുസാരമുള്ള സേവന സന്നദ്ധതയുമാണെന്നു ചുരുക്കം.

ഈയിടെ ഒരു സഹോദരന്റെ നിസ്സഹായതാ വര്‍‌ത്തമാനം പങ്കുവെക്കപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണമാണ്‌ ഇത്രയും കുറിക്കാന്‍ കാരണം.ഇതു ഏതെങ്കിലും ഒറ്റപ്പെട്ട സം‌ഭവവുമല്ല.എന്തായാലും ഏറെ സന്തോഷമുണ്ട്‌.സ്വര്‍‌ഗം തുറക്കപ്പെട്ടവര്‍‌ക്ക്‌ സുവര്‍‌ണ്ണാവസരങ്ങള്‍ വന്നുകൊണ്ടേയിരിക്കും.

അടിയന്തര ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന ഖു.മാറ്റ്‌ സാരഥി ഷറഫു ഹമീദ്‌,സഹോദരങ്ങളുടെ നോവും വേവും മനസ്സിലാക്കി യഥാ സമയം കളത്തിലിറങ്ങുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,സന്നദ്ധ സമാഹരണങ്ങളില്‍ എല്ലാം മറന്ന്‌ മുന്നിട്ടിറങ്ങുന്ന ട്രഷറര്‍ സലിം നാലകത്ത്,രാപകല്‍ സന്നദ്ധനായ വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ ഖുറൈഷി,സഹകരണ പ്രിയനായ സെക്രട്ടറി ഷൈദാജ്‌ മൂക്കലെ,പ്രവര്‍‌ത്തക സമിതിയിലെ സജീവ അം‌ഗം നസീര്‍ എം.എം,പ്രവര്‍‌ത്തക സമിതിയിലെ ബഹുമാന്യരായ അം‌ഗങ്ങളുടെ കൂട്ടുത്തരവാദിത്വം എല്ലാം അടങ്ങിയ സമയോചിതമായ ഇടപെടല്‍ പ്രശംസാര്‍ഹവും മാതൃകാപരവുമാണ്‌.

ഖ്യു.മാറ്റ്‌ മീഡിയ സെല്‍