നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 17 January 2017

ത്രസിപ്പിക്കുന്ന പ്രതികരണം

ദോഹ:ത്രസിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രതികരണം.അഭിമാനകരം ഈ മുഹൂര്‍‌ത്തം.മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ഒരാഴ്‌ച നീണ്ടു നിന്ന ഓണ്‍‌ലൈന്‍ സര്‍വെ ഫലം പ്രസിദ്ധീകരിച്ചു കൊണ്ട്‌ പ്രാദേശിക വാര്‍ത്താ പ്രസാരണ സംവിധാനമായ ദിതിരുനെല്ലുര്‍ വിശദീകരിച്ചു.

ക്രിയാത്മകമായ പ്രവര്‍‌ത്തന പരമ്പരകള്‍ സര്‍ഗാത്മകമായി പരിപോഷിപ്പിക്കപ്പെടുമ്പോള്‍ സംഗീതം പോലെ ആസ്വാദ്യകരമാകും.മുഹമ്മദന്‍‌സ്‌ ഖത്തര്‍ സാരഥികള്‍‌ക്കും അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന നിരതരായവര്‍‌ക്കും ആശം‌സകള്‍ നേര്‍‌ന്നു കൊണ്ട്‌ ദിതിരുനെല്ലൂരിന്റെ പ്രതിനിധി ഓണ്‍‌ലൈന്‍ സര്‍വെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദിതിരുനെല്ലൂരിന്റെ ശരാശരി അനുഗാമികളില്‍ 30 ശതമാനം സ്വദേശത്തും വിദേശത്തും വസിക്കുന്ന തിരുനെല്ലൂര്‍‌ മഹല്ലു പരിധിയില്‍ പെട്ടവരാണെന്നാണ്‌ നിഗമനം.30 ശതമാനം ചാവക്കാട്‌ പ്രാന്ത പ്രദേശത്തുള്ളവരും 20 ശതമാനം തൃശുര്‍ ജില്ലയുടെ ഇതര താലൂക്കുകളിലുള്ളവരും 20 ശതമാനം പേര്‍ ജില്ലക്ക്‌ പുറത്തുള്ളവരുമായിരിക്കാം.തിരുനെല്ലൂര്‍ മഹല്ലു പരിധിയിലെ ഓണ്‍ലൈന്‍ വായനക്കാര്‍ 90 ശതമാനം പേര്‍ സര്‍വെ തുടങ്ങി 7 ദിവസം പുര്‍ത്തിയാവുന്നതോടെ ഹാജറായിട്ടുണ്ട്‌.ഇതില്‍ 44 ശതമാനം പേര്‍ മൊബൈല്‍ ഫോണിലും 66 ശതമാനം കമ്പ്യൂട്ടറിലും സര്‍‌വെയെ നിരിക്ഷിച്ചു.കമ്പ്യൂട്ടറില്‍ നിരിക്ഷിച്ചവരില്‍ അധിക പേരും സര്‍വെയില്‍ സഹകരിച്ചു.ഹാജറായവരില്‍ 20 ശതമാനം പേര്‍  ഏറെ അനുകൂലമായി  മാത്രം പ്രതികരിക്കുകയും ചെയ്‌തു.

തിരുനെല്ലുരിലെ കായിക ലോകത്തിനു വെള്ളവും വളവും നല്‍കുന്നതില്‍ പ്രശം‌സനീയമായ സഹകരണം നല്‍കിക്കൊണ്ടിരിക്കുന്ന ദോഹയിലെ പ്രസിദ്ധ എക്‌സ്‌ചേഞ്ചുകളായ ഇസ്‌ലാമിക്‌ എക്‌സ്‌ചേഞ്ചും സിറ്റി എക്‌സ്‌ചേഞ്ചും  അതിന്റെ തലവന്മാരായ യൂസഫ്‌ ഹമീദ്‌,ഷറഫു ഹമീദ്‌ എന്നിവര്‍ മുഹമ്മദന്‍‌സ്‌ ഖത്തറിനെ പ്രശം‌സ അറിയിച്ചിട്ടുണ്ട്‌.

നാടിന്റെ  രൂപവും ഭാവവും യുവാക്കളിലൂടെയാണ്‌ പ്രകടമാകുക.ഊര്‍‌ജ്ജസ്വലരായ യുവതയുടെ മാനസീകമായ ആരോഗ്യം ശാരീരികമായ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലും കൂടെയാണ്‌ നിര്‍വചിക്കപ്പെടുന്നത്‌.പ്രശം‌സാര്‍ഹമായ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ഓരോ കുതിപ്പും സാര്‍‌ഥകമാകട്ടെ.മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ പ്രവര്‍‌ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഓണ്‍‌ലൈന്‍ സര്‍‌വെയുടെ പ്രതിഫലനത്തെ പ്രശംസിച്ചു കൊണ്ടും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ സാരഥി. ഷറഫു ഹമീദ്‌ പറഞ്ഞു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തകര്‍‌ക്കും ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍‌ക്കും വേണ്ടി ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പ്രത്യേക അഭിനന്ദന സന്ദേശം കൈമാറിയിട്ടുണ്ട്‌.കലാ കായിക വിഭാഗത്തെ പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഖ്യുമാറ്റ്‌ സ്വപ്‌നത്തെ പൂവണിയിപ്പിക്കുക എന്ന ദൗത്യം മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഹൃദ്യമായി കതിരണിയിക്കുകയായിരുന്നു എന്ന സന്തോഷം ജനറല്‍ സെക്രട്ടറി തന്റെ  സന്ദേശത്തില്‍ അടിവരയിട്ടു സൂചിപ്പിച്ചു.

ഇന്റര്‍‌നാഷണല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധികളായ അസീസ്‌ മഞ്ഞിയില്‍,അഫ്‌സല്‍ ഇബ്രാഹീം,ഷിയാസ്‌ അബൂബക്കര്‍,ഷിഹാബ്‌ ഇബ്രാഹീം എന്നിവരും മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങളെയും അതു വഴിയുണ്ടായ പ്രതിഫലനങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.

സലീം നാലകത്ത്‌  (ചെയര്‍‌മാന്‍) ഷൈദാജ്‌ കുഞ്ഞു ബാവു (ടീം മാനേജര്‍) റഷീദ്‌ കെ.ജി (കോഡിനേറ്റര്‍) ഷിഹാബ്‌ ആര്‍.കെ  (ക്യാപ്‌റ്റന്‍) എന്നിവരാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ അണിയറ ശില്‍‌പികള്‍.

ഷറഫു സെയ്‌തു മുഹമ്മ്‌ദ്‌,ഹാരിസ്‌ അബ്ബാസ്‌ എന്നിവര്‍‌ യഥാ ക്രമം മുഹമ്മദന്‍‌സ്‌ ഖത്തര്‍  എ,ബി ടീമുകളുടെ അരങ്ങിലെ നായകരാണ്‌.അന്‍വര്‍ പി.കെ,തൗഫിഖ്‌ താജുദ്ധീന്‍ എന്നീ യുവ താരങ്ങള്‍‌ ഉപ നായകരും.

തിരുനെല്ലൂരിന്റെ സ്വന്തം മുഹമ്മദന്‍‌സ്‌ ഖത്തറിനു വേണ്ടി ആവേശത്തോടെ അങ്കത്തിനറങ്ങി കളം നിറഞ്ഞാടുന്ന യുവ വാഗ്ദാനങ്ങള്‍ :- ഷിഹാബ്‌,ഇര്‍‌ഷാദ്‌ കെ.കെ,മൊയ്‌നു,ഷൈദാജ്‌,റഷാദ്‌,ഹം‌ദാന്‍,റഹ്‌മാന്‍,സലീം,ഫൈസല്‍,ഷഹീര്‍ ഇബ്രാഹീം,റഷീദ്‌,നൗഫല്‍,ഫിറോസ്‌,നിഷീദ്‌,റഈഫ്‌,അസ്‌ലം ഖാദര്‍‌ മോന്‍,ഫാസില്‍,ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍,ഷഹീര്‍ അഹമ്മദ്‌,നബീല്‍,ഷബീര്‍ ഇബ്രാഹീം,അന്‍‌വര്‍ ഖാദര്‍‌ മോന്‍,ആഷി ഉസ്‌മാന്‍,അഫ്‌സല്‍ ഖാദര്‍‌ മോന്‍,ജാസിര്‍ തുടങ്ങിയവരാണ്‌.

ദിതിരുനെല്ലുര്‍.